ചിറയിൻകീഴ് :അഴൂർ പെരുങ്ങുഴി കയർ സംഘം കയർബോർഡ് നേതൃത്വം കൊടുത്ത് എക്സ്പോഷർ ടൂർ സംഘടിപ്പിച്ചു പെരുങ്ങുഴി കയർ വ്യവസായ സഹകരണ സംഘത്തിലെ 50 ഓളം വരുന്ന തൊഴിലാളികളെ കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും വിവിധ തരം കയർ ,യൂണിറ്റും ഉൽപ്പന്ന യൂണിറ്റുകളും സന്ദർശിച്ച് നേരിട്ട് കണ്ട് പഠിക്കുകയും വിവിധ ഉത്പ്പന്നങ്ങൾ നിർമ്മിക്കുകയും ചെയ് തു. കയർബോർഡിന്റെ റീജിയണൽ ഓഫീസുകളും കയർക്ലസ്റ്റർ എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
ടൂറിൻ്റെ ഉദ്ഘാടനം കയർഫെഡ് ഭരണസമിതി അംഗം ആർ അജിത് നൂതന കയർ ഉപകരണങ്ങൾ നൽകിക്കൊണ്ട് നിർവ്വഹിച്ചു. അനിൽ സ്വാഗതവും അനിത നന്ദിയും പറഞ്ഞു. ആറു ദിവസത്തെ ടൂർ തൊഴിലാളികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. ടൂറിന് ആർ അജിത്, വി അനിൽകുമാർ, വാരിജാക്ഷൻ, അനിത, സുജാത, അംബിക, ശോഭിനി സുഗുണൻ എന്നിവർ നേതൃത്വം നൽകി. തൊഴിലാളികളുടെ കൂടെ കയർബോഡ് ഉദ്യോഗസ്ഥജെസ്സി കോർഡിനേറ്ററായി ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി സമാപന ദിവസം ടൂറിൽ പങ്കെടുത്തവർ 6 ദിവസക്കാലത്തെ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു സംസാരിച്ചു. യാത്രയിലുടനീളം അച്ചടക്കവും ചിട്ടയുമായ പ്രവർത്തനം കാഴ്ച്ച വച്ച തൊഴിലാളികളെ ജെസ്സി അഭിനന്ദിച്ചു സംസാരിക്കുകയും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്ന് പറഞ്ഞു. യാത്രയ്ക്കിടെ തൊഴിലാളികൾ കലാപരിപാടികൾ അവതരിപ്പിച്ചു കയർ ബോഡും സംഘവും സംയുക്തമായാണ് ടൂർ സംഘടിപ്പിച്ചത്.