ഉഴമലയ്ക്കൽ :ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ വാനര ശല്യം രൂക്ഷം. അയ്യപ്പൻക്കുഴി സ്വദേശിയുടെ വീട്ടിൽ വീട്ട് സാധനങ്ങൾ നശിപ്പിച്ചു. അയ്യപ്പൻക്കുഴി കുത്തു മൂഴി റോഡരികത്ത് വീട്ടിൽ അബ്ദുൾ സലാമിന്റെ വീട് ആണ് ഇന്ന് ഒരു കൂട്ടം കുരങ്ങൻമാർ കയറി ആഹാര സാധനങ്ങൾ നശിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഉഴമലയ്ക്കൽ സുനിൽ കുമാറിന്റെ പരാതിയെ തുടർന്ന് പരുത്തിപ്പള്ളി റെയിൻഞ്ചോഫീസർ വിനോദിന്റെ നേതൃത്വത്തിൽ വാനരങ്ങളെ പിടികൂടാനുള്ള കൂട് സ്ഥാപിച്ചു എങ്കിലും കുരങ്ങ് ശല്യം ഇപ്പോഴും രൂക്ഷമായി തുടരുന്നു..
