ചിറയിൻകീഴ് : എം.എസ്.സി പോളിമർ കെമിസ്ട്രിയിൽ കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ ആദരിച്ചു. വെയിലൂർ കോട്ട്രക്കരി പാലാഴി ഹൗസിൽ സതീഷ് കുമാറിന്റെയും രജനിയുടെയും മകളും, മുട്ടപ്പലം വത്സല ഭവനിൽ വിനീത് റ്റി നായരുടെ ഭാര്യയുമായ അഖിലയെയാണ് ആദരിച്ചത്. അഴൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർമാൻ ആർ അനിൽ (സി.പി.ഐ എം ഏര്യാ കമ്മിറ്റി അംഗം), അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വി അനിലാൽ എന്നിവർ ചേർന്ന് അഖിലയെ പൊന്നാടയണിയിച്ച് ആദരിച്ചു. റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) താലൂക്ക് സെക്രട്ടറി കെ സുരേഷ് കുമാർ, കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എസ് ബിജു, ട്രഷറർ റ്റി ബിനു, സി പി ഐ എം മുട്ടപ്പലം ബ്രാഞ്ച് സെക്രട്ടറി ജയകുമാർ, കർഷകസംഘം മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേഷ്, ഡി.വൈ.എഫ്.ഐ അഴൂർ മേഖല വൈസ് പ്രസിഡന്റ് എൻ ആർ റിനു തുടങ്ങിയവർ പങ്കെടുത്തു.
