നാവായിക്കുളം : നവംബർ 8 , 11, 12, 13 തീയതികളിൽ നടക്കുന്ന കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടു കർമം നടന്നു. നാവായിക്കുളം ഗവ. ഹയർസെക്കൻഡറി, ഗവ.എൽ.പി.എസ് എന്നിവിടങ്ങളിലാണ് കലോത്സവം. കാൽനാട്ട് കർമം നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി നിർവഹിച്ചു. പഞ്ചായത്തംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
