Search
Close this search box.

ഹരിത കർമ്മ സേനയുടെ സുസ്ഥിരതയ്ക്ക് നൂതന സംരംഭം : ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ശുചിത്വമിഷന്റെ പുരസ്കാരം

eiNEX5139853

ചെമ്മരുതി : ഹരിത കർമ്മ സേനയുടെ സുസ്ഥിരതയ്ക്ക് നൂതന സംരംഭം ആരംഭിച്ച ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ശുചിത്വമിഷന്റെ പുരസ്കാരം. ഇന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിൽ നിന്ന് ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം, സെക്രട്ടറി സുബിൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയുടെ ഉടമസ്ഥതയിൽ ആരംഭിച്ച കോഫിഹൗസിന്റെ പ്രവർത്തനമാണ് അവാർഡിന് അർഹമാക്കിയത്. ഹരിത കർമ്മ സേന നാലു ലക്ഷം രൂപയിൽ തുടങ്ങിയ പ്രോജക്ട് മൂന്നു ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് സബ്സിഡിയും ഒരു ലക്ഷം രൂപ വർക്കല നടയറ ഗ്രാമീണ ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടാണ് സെപ്റ്റംബർ 25ന് കോഫി ഹൗസ് തുടങ്ങിയത്.

പുരസ്കാരം ഏറ്റുവാങ്ങൽ ചടങ്ങിൽ എഡി എംസി ഷിബ, ഫൈസി, സുബിൻ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!