വക്കം : വാളയാറിൽ സംഭവത്തിൽ പെൺക്കുട്ടികളുടെ മാതാപിതാക്കൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വക്കം സ്വദേശി ഗിരി രാജിന്റെ ഒറ്റയാൾ പദയാത്ര ആരംഭിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ സമാപിക്കും.സംഭവത്തിൽ പ്രതികളെ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും, സംഭവസമയത്ത് കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന അവശ്യവും ഉയർത്തിയാണ് പദയാത്ര സംഘടിപ്പിച്ചത്. രാവിലെ വക്കം മൗലവി ജംഗ്ഷനിൽ നിന്നാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര ആരംഭിച്ചത്.
