Search
Close this search box.

24 മണിക്കൂർ ഓട്ടൻതുള്ളൽ അവതരിപ്പിച്ച് ഗിന്നസ് റെക്കോഡ് നേടാനൊരുങ്ങി കുറിച്ചിത്താനം ജയകുമാർ

ei6R3Q256558

തോന്നയ്ക്കൽ : സത്യ സായി ബാബയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തോന്നയ്ക്കൽ സായിഗ്രാമത്തിൽ 24 മണിക്കൂർ ഓട്ടൻതുള്ളൽ അവതരിപ്പിച്ച് ഗിന്നസ് റെക്കോഡ് നേടാനൊരുങ്ങി തുള്ളൽ കലാകാരനായ കുറിച്ചിത്താനം ജയകുമാർ. ഇന്ത്യ ബുക്ക് ഓഫ് റെക്കോ‌‌ഡ് ജേതാവാണ് ജയകുമാർ. നവംബർ 13 ന് വൈകുന്നേരം 6മണിക്ക് സായിഗ്രാമം സോഷ്യൽ ടൂറിസം പദ്ധതി ചെയർമാൻ നെടുമുടി വേണു ഉദ്ഘാടനം ചെയ്യും. നവംബർ 13 ന് രാത്രി 12 മണിക്ക് തുള്ളൽ ആരംഭിച്ച് 14 ന് രാത്രി 12മണിക്ക് അവസാനിക്കുന്ന തരത്തിലാണ് പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മേയ് 12 നായിരുന്നു ജയകുമാർ ഇന്ത്യൻ ബുക്ക് ഓഫ് റെക്കാ‌‌ർഡ് സ്ഥാപിച്ചത്. പുലർച്ചെ 5 ന് ആരംഭിച്ച കലാ പ്രകടനം രാത്രി 7 വരെ നീണ്ടു. ഇടവേളകളിൽ ചെറിയ വിശ്രമം മാത്രമാണ് ജയകുമാർ എടുക്കുന്നത്. തനിമയും സൗന്ദര്യവും ആക്ഷേപ ഹാസ്യവും കൊണ്ട് കാണികളെ മുഴുവൻ സമയവും മുന്നിലിരുത്തിയാണ് റെക്കോ‌ർഡിട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!