വക്കം : കേരളാ യൂണിവേഴ്‌സിറ്റി എം.എ സംസ് കൃതം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ വിദ്യാർത്ഥിനിയെ അഡ്വ.ബി സത്യൻ എം.എൽ.എ ആദരിച്ചു. വക്കം പുതുവിളാകത്ത് എസ്.കെ നിവാസിൽ സരിഗ സുരേഷിനെ വസതിയിൽ എത്തിയാണ് എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചത്. വക്കം റൂറൽ ഹെൽത്ത് സെൻ്ററിനു സമീപം തട്ടുകട നടത്തുന്ന സുരേഷ് – ഗംഗ ദമ്പതികളുടെ ഇളയ മകളാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ഷൈലജാ ബീഗം, നസീമ റ്റീച്ചർ, സി പി ഐ എം ലോക്കൽ സെക്രട്ടറി ഡി അജയകുമാർ, വിജയൻ, പ്രഭുകുമാർ തുടങ്ങിയവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു. ആറ്റിങ്ങൽ എം.പി അടൂർ പ്രകാശും, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷും സരിഗയെ വീട്ടിലെത്തി ആദരിച്ചു.
