ആറ്റിങ്ങൽ : 100 വർഷത്തിലേറെ പഴക്കമുള്ള ആറ്റിങ്ങൽ നഗരസഭ പരിധിയിലെ കൊല്ലമ്പുഴ മൃഗാശുപത്രി വികസന മുരടിപ്പിൽ. ഈ 21ആം നൂറ്റാണ്ടിലും പുതിയ സജ്ജീകരണങ്ങളൊന്നും ഇവിടെ എത്തുന്നില്ലെന്ന് മൃഗ സ്നേഹികൾ പറയുന്നു. കടയ്ക്കാവൂർ, കിഴുവിലം തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിന്നും കർഷകരും മൃഗ സ്നേഹികളും ഇവിടെ മൃഗങ്ങളുമായി ചികിത്സകൾക്ക് എത്താറുണ്ട്. തിരക്ക് പിടിച്ച സമയങ്ങളിൽ ജീവനക്കാരുടെ അപര്യാപ്തത ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല പ്രധാന മൃഗാശുപത്രിയായിട്ടും ഇവിടെ വികസനം എത്തുന്നില്ലെന്നാണ് ആക്ഷേപം. എക്സ്-റേ, സ്കാനിംഗ്, രക്ത പരിശോധന തുടങ്ങി സേവനങ്ങൾ ഏർപ്പെടുത്തണമെന്നും നൂറുകണക്കിന് മൃഗങ്ങളെ ചികിത്സയ്ക്ക് കൊണ്ടു വരുന്ന ഈ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തണമെന്നുമാണ് മൃഗ സ്നേഹികൾ ആവശ്യപ്പെടുന്നത്.
