Search
Close this search box.

എൻ.ആർ.ഐ സെൽ ഷാർജ പ്രവർത്തക സമിതിയിൽ അഞ്ചുതെങ്ങ് സ്വദേശിയും.

ei8EF6E16907

ഭാരതീയ ജനതാ പാർട്ടി കേരളഘടകത്തിന്റെ നേതൃത്വത്തിൽ എല്ലാ പ്രധാന വിദേശ രാജ്യങ്ങളിലും രൂപീകരിക്കപ്പെട്ടിട്ടുള്ള എൻ.ആർ.ഐ സെല്ലിന്റെ പ്രവർത്തനം യുഎഇയിൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ എൻ.ആർ.ഐ സെൽ രൂപീകരിച്ച പ്രവർത്തക സമിതിയിൽ അഞ്ചുതെങ്ങ് സ്വദേശിയേയും തിരഞ്ഞെടുത്തു.അഞ്ചുതെങ്ങ് സ്വദേശിയായ സജനെയാണ്‌ തിരുവനന്തപുരം ജില്ലയിൽ നിന്നും പ്രവർത്തന സമിതി അംഗമായി തിരഞ്ഞെടുത്തിട്ടുള്ളത്. ഒൻപത് പേർ അടങ്ങുന്ന പ്രവർത്തക സമിതിയിലാണ് സമീപകാല മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഉൾപ്പെടുത്തിയത്.ഷാർജയിൽ ചേർന്ന യോഗത്തിൽ കേരള ഘടകം സെൽ കോർഡിനേറ്റർ ശ്രീ രഞ്ജിത്ത് പങ്കെടുത്ത ചടങ്ങിൽ എൻ.ആർ.ഐ സെൽ സംസ്ഥാന കമ്മിറ്റി അംഗവും ഷാർജാ പ്രഭാരിയുമായ ചന്ദ്രപ്രകാശ് അധ്യക്ഷത വഹിച്ചു കൂടാതെ എൻ.ആർ.ഐ സെൽ സംസ്ഥാന സമിതി അംഗം അംഗം ശില്പാ നായരും യോഗത്തിൽ സാന്നിഹിതയായിരുന്നു.

തുടർന്ന് ഒൻപത് അംഗ പ്രവർത്തക സമിതി രൂപീകരിക്കുകയായിരുന്നു. പുഷ്പരാജ് ആതവനാട്, അനൂപ് കുമാർ, സുജിത് നൊച്ചൂർ, അഞ്ചുതെങ്ങ് സജൻ ലോഹിതാക്ഷൻ, വിനുരാജ് ജയശങ്കർ, പ്രദീപ് ചന്ദ്രൻ, അജയൻ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തതീരുമാനത്തെ എൻ.ആർ.ഐ സംസ്ഥാന കൺവീനർ എൻ. ഹരികുമാർ അംഗീകാരം നൽകുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!