Search
Close this search box.

പ്രതിഭകളെത്തേടി ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കുട്ടികൾ

ei00MWJ29558

ചെമ്മരുതി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രതിഭകളെത്തേടി ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പനയറ ഗവ എൽ.പി.സ്കൂൾ തുടക്കം കുറിച്ചു. പ്രശസ്ത എഴുത്തുകാരനായ പനയറ ജയചന്ദ്രനുമായി കുട്ടികൾ അനുഭവങ്ങൾ പങ്കിട്ടു. ഒന്നാം ക്ലാസ് വിദ്യാർത്ഥി ശ്രീലക്ഷ്മി സ്കൂളിലെ പൂക്കൾ കൊണ്ട് നിർമ്മിച്ച ബൊക്കെ നൽകി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം അദ്ദഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. സാഹിത്യവാസനയുള്ള കൂട്ടികൾക്കൊപ്പം ഹെഡ്മാസ്റ്റർ മുരളിധരൻ ,അദ്ധ്യാപകരായ പ്രവീണ, സരിത ഗിരിജാ ബി.ആർ സി. കോർഡിനേറ്റർ പ്രിയ, വിജയകുമാരി എന്നിവർ നേതൃത്വം നൽകി. ശ്രീലക്ഷ്മി എഴുതിയ പക്ഷികളും മുയലും കഥയുടെ അവതരണം ചടങ്ങിന് മാറ്റുകൂട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!