ചെമ്മരുതി : ചെമ്മരുതി ഗ്രമപഞ്ചായത്തിലെ വണ്ടിപ്പുര കാങ്കുളത്ത് ജില്ല പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അഡ്വ: വി. ജോയി എം.എൽ.എ.നിർവഹിക്കും. കാങ്കുളത്ത് ജംഗ്ഷനിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എ. എച്ച് സലിം, ജനപ്രതിനിധികൾ, നാട്ടുകാർ പങ്കെടുക്കും.
