പുളിമാത്ത് : കൊടുവഴന്നൂര്‍, “തോട്ടവാരം ഇടതുപക്ഷ വാട്സ്ആപ് കൂട്ടായ്മയുടെയും” നഗരൂര്‍ ലയണ്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനയും തിമിര രോഗ ശസ്ത്രക്രിയയും സൗജന്യ പ്രമേഹ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. തോട്ടവാരത്ത് വച്ച് നടന്ന ക്യാമ്പിൽ നൂറില്‍പരം സാധാരണക്കാരായ തദ്ദേശവാസികള്‍ പങ്കെടുത്തു. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുളിമാത്ത് പഞ്ചായത്ത് ആശവര്‍ക്കര്‍മാര്‍ ബ്ലഡ്, പ്രഷര്‍ പരിശോധനയുമായി കാട്ടുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പിൽ പങ്കെടുത്തു .
