പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം: യുവാവ് പിടിയിൽ

eiUGM8D76091

പുല്ലമ്പാറ : പതിനാറുകാരിയെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റില്‍. പുല്ലമ്പാറ, വെള്ളുമണ്ണടി, വട്ടയം ലക്ഷം വീട് കോളനിയില്‍ ചരുവിള പുത്തന്‍ വീട്ടില്‍ റജി(34) ആണ് അറസ്റ്റിലായത്.

മാര്‍ച്ച് നാലിനായിരുന്നു സംഭവം.പുലര്‍ച്ചെ വീട്ടിലെത്തിയ ഇയാള്‍ ജനലിലൂടെ അകത്ത് കയറി അമ്മയോടൊപ്പം ഉറങ്ങിക്കിടികന്ന പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ബഹളം വച്ചതിനെ തുടര്‍ന്ന് അവിടെ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാവ് പിറ്റേ ദിവസം രാവിലെ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.ജയന്‍, എസ്.ഐ. അജികുമാരന്‍ നായര്‍, സിവിള്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, സുദീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!