Search
Close this search box.

ജയൻ കാലത്തെ വിസ്മയിപ്പിച്ച മഹാനടൻ :അയിലം ഉണ്ണികൃഷ്ണൻ

eiIGP5A83919

മണനാക്ക് : ജയൻ കാലത്തെ വിസ്മയിപ്പിച്ച മഹാനടനാണെന്ന് കുമാരനാശാൻ ദേശീയ സാസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറിയും പ്രമുഖ കാഥികനുമായ അയിലം ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. മഹാനടന് തലസ്ഥാന നഗരിയിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . പി.എം.എ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മണനാക്ക് പി.എം.എ ബിൽഡിംഗിൽ വച്ച് നടൻ ജയന്റെ 39 -ാം ചരമ വാർഷികവും , പ്രമുഖ കാഥികൻ മണമ്പൂർ രാധാകൃഷ്ണന്റെ 3 -ാം ചരമ വാർഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പി.എം.എ ഫൗണ്ടേഷൻ സെക്രട്ടറി പി.എം.എ ഷിബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എസ് ഫിറോസ് ലാൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. മലയാള ചലച്ചിത്ര ലോകത്തിന് ജയന്റെയും , കഥാപ്രസംഗ രംഗത്ത് മണമ്പൂർ രാധാകൃഷ്ണന്റെയും വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് വക്കം മനോജ് , അജാസ് റഫീക്ക് , മുഹമ്മദ് ഫസ , അഡ്വ . കടയ്ക്കാവൂർ മണികണ്ഠദാസ് തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!