പാലോട് :കാട്ടുപന്നിയെ പടക്കം വച്ച് പിടിച്ച് വിപണനം നടത്തി വന്ന സംഘത്തിലെ നാലു പേരെ പാലോട് റെയിഞ്ചിലെ പെരിങ്ങമ്മല സെക്ഷൻ പരിധിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. പടക്കം വച്ച് പിടിച്ച കാട്ടുപന്നിയെയും കടത്താൻ ഉപയോഗിച്ച മാരുതി 800 (KL.01.W.8686) എന്ന വാഹനവും പിടിച്ചെടുത്തു. അന്വേഷണം തുടരുന്നു.
