മണമ്പൂർ : മണമ്പൂർ നവകേരളം ആർട്സ് ആൻഡ് സ്‌പോർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ജലചായത്തിൽ ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി നവംബർ 24ന് രാവിലെ 10ന് മണമ്പൂർ ഗവ. യു.പി.എസിലാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രാവിലെ ഒമ്പതിന് സ്‌കൂൾ അധികൃതരുടെ സാക്ഷ്യപത്രവും ചിത്രരചനക്ക് വേണ്ട സാമഗ്രികളുമായി എത്തണം. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് അവാർഡും ബഹുമതിപത്രവും സമ്മാനം ലഭിക്കുമെന്ന് കൺവീനർ ഡി. ഭാസി അറിയിച്ചു
