ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷൻ വഴി നടപ്പാക്കുന്ന സ്നേഹിത കോളിങ് ബെൽ പദ്ധതിയിൽ ഉൾപ്പെട്ട 14-ാം വാർഡിലെ അംഗമായ എണാർ വിളയിലെ സന്താന വല്ലിയുടെ വീടു അഡ്വ.വി – ജോയി എംഎൽഎ സന്ദർശിച്ചു. ഗുണഭോക്താവിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിമും ഉറപ്പു നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി, സ്ഥിരം സമിതി അദ്ധ്യക്ഷൻ ജയസിംഹൻ, ഗ്രാമ പഞ്ചായത്ത് അംഗം ബിന, സി.ഡി.എസ്.ചെയർപേഴ്സൻ ബേബി സേനൻ തുടങ്ങിയവർ പങ്കെടുത്തു.
								
															
								
								
															
				

