ഇലകമൺ: അയിരൂരിൽ അനധികൃതമായി പാറയും മണ്ണും കടത്തിയ ലോറികൾ പോലീസ് പിടികൂടി. അയിരൂർ എസ്ഐ സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലോറികൾ പിടിച്ചത്. കുറച്ചു നാളുകളായി അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലൂടെ അടുത്ത ജില്ലകളിലേയ്ക്ക് അനധികൃതമായി പാറയും മണ്ണും കടത്തുന്ന മാഫിയകൾ പ്രവർത്തിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. തുടർന്ന് നടന്ന നിരീക്ഷണത്തിലൂടെയാണ് ലോറികൾ പിടിച്ചെടുത്തത്. നിരവധി വാഹനങ്ങൾ ഒരുമിച്ചാണ് പല സ്ഥലങ്ങളിലേക്കും മതിയായ രേഖകൾ പോലുമില്ലാതെ മണ്ണ് കടത്തുന്നത്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്നാണ് അന്വേഷണം നടന്നത്. തുടർന്നും ഇത്തരത്തിൽ അനധികൃത മണ്ണ് കടത്തുകാരെ പിടികൂടാൻ നിരീക്ഷണം ഉണ്ടാവുമെന്നാണ് വിവരം.
