പാലച്ചിറ : പാലച്ചിറയ്ക്ക് സമീപം ബൈക്ക് മതിലിലിടിച്ച് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകുന്നേരം 3:45 ഓടെയാണ് അപകടം. നരിക്കല്ല്മുക്ക് ഭാഗത്ത് നിന്നും രണ്ടു പേർ യാത്ര ചെയ്തു വന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ നരിക്കല്ല്മുക്കിൽ വെച്ച് മറ്റൊരു സ്കൂട്ടറിൽ ഇടിച്ച ബൈക്ക് അവിടെ ആളുകൾ സംസാരിച്ചുകൊണ്ട് നിൽക്കേ ബൈക്കുമായി മുന്നോട്ട് വന്നപ്പോഴാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ഇരുവർക്കും ഗുരുതര പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
https://attingalvartha.com/2019/11/palachira-bike-accident-school-student-died/