Search
Close this search box.

അപകട മേഖലയായി അവനവഞ്ചേരി പോയിന്റ് മുക്ക്, ഹമ്പ് സ്ഥാപിക്കണമെന്ന് പൊതുജനം : ഇന്നത്തെ അപകട വീഡിയോ…

eiZMBIW61768

ആറ്റിങ്ങൽ : അവനവഞ്ചേരി പോയിൻറ് മുക്കിൽ അപകടങ്ങൾ പതിവാകുന്നു. തിരക്കുള്ള ഇവിടെ ഹമ്പ് ഇല്ലാത്തതാണ് അപകട കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് വൈകുന്നേരം അമിത വേഗതയിൽ വന്ന കാർ മറ്റൊരു കാറിൽ ഇടിച്ച് മറിഞ്ഞു. ഓവർടേക് ചെയ്യുന്നതിനിടെയാണ് അപകടം. ചെമ്പൂര് സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം. അപകടത്തിൽ ആർക്കും പരിക്കില്ല. എങ്കിലും കാറുകൾക്ക് കേടുപാട് സംഭവിച്ചു. ഇവിടെ ഹമ്പ് ഇല്ലാത്തതാണ് അപകട കാരണമെന്നും അതുകൊണ്ട് ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെട്ട് ഹമ്പ് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സ്നേഹ റസിഡന്റസ് അസോസിയേഷൻ ആവശ്യപ്പെടുന്നു.

വീഡിയോ :

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!