നാവായിക്കുളം : നാവായിക്കുളം പഞ്ചായത്തിൽ വിശപ്പു രഹിത പാഥേയം പദ്ധതിക്ക് തുടക്കമായി. ഗ്രാമപ്രദേശങ്ങളിലെ അശരണരായ കിടപ്പുരോഗികൾ, വാർദ്ധക്യത്തിന്റെ അവശതകൾ കാരണം വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്തവർ, പരസഹായം ആവശ്യമായ ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് സൗജന്യമായി ഉച്ചഭക്ഷണം പൊതിചോറാക്കി വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് പാഥേയം. പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മണിലാൽ, സിയാദ്, ദേവദാസ്, മഞ്ജു, ശശികല, കുടുംബശ്രീ സി.ഡി.എസ് സന്ധ്യ, അസി. സെക്രട്ടറി ആരിഫുദ്ദീൻ എന്നിവർ പങ്കെടുത്തു
