സംസ്ഥാന സർക്കാരും, കുടുംബശ്രീയും ചേർന്ന് നടപ്പിലാക്കുന്ന സ്നേഹിത കോളിംഗ് ബെൽ പദ്ധതിക്ക് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ തട്ടത്തുമല വാർഡിൽ തുടക്കമായി. ഒറ്റപ്പെട്ടവസ്ഥയിൽ താമസിക്കുന്നവർക്ക് സഹായഹസ്തമായി മാറുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തട്ടത്തുമല ലക്ഷം വീട് കോളനിയിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി. പ്രവിത അദ്ധ്യക്ഷയായിരുന്നു. സി.ഡി.എസ് മെമ്പർ സുമംഗലാദേവി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ജി.എൽ. അജീഷ് ഉദ്ഘാടനം ചെയ്തു. തട്ടത്തുമല വാർഡ് എ.ഡി.എസ് പ്രസിഡന്റ് അംബികകുമാരി, സുമതി എന്നിവർ സംസാംരിച്ചു. സ്നേഹിത പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള തട്ടത്തുമല വാർഡിലെ 5 അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. അർഹരായ കൂടുതൽ അംഗങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തുവാനും തീരുമാനിച്ചു
