ആറ്റിങ്ങൽ : കേരളത്തിലെ നാഷണൽ ഹൈവേ വികസനം സംബന്ധിച്ച് അടൂർ പ്രകാശ് എംപി ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടി. ആറ്റിങ്ങൽ ബൈപാസ് പദ്ധതിയുടെ 3-A നോട്ടിഫിക്കേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ഹൈവേ വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് ചിലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ആറ്റിങ്ങൽ ബൈപാസ് നിർമാണം ഇനിയും വൈകാതെ യാഥാർഥ്യമാക്കുന്നതിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് അടൂർ പ്രകാശ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു.മാത്രമല്ല നാഷണൽ ഹൈവേ അതോറിറ്റിയുടേത് മെല്ലെപ്പോക്ക് സമീപനമാണെന്നും എംപി കുറ്റപ്പെടുത്തി. നടപടികൾ വേഗത്തിലാക്കണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു.