പുളിമാത്ത് : പുളിമാത്ത് പഞ്ചായത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി കാരേറ്റ് നിർമിക്കുന്ന ലേഡിസ് ഫ്രണ്ട് ലി അമിനിറ്റി സെന്ററിന്റെ പണി അനന്തമായി നീളുന്നതായി ആരോപണം . 350 സ്ക്വയർ ഫീറ്റിൽ നിർമിക്കുന്ന അമിനിറ്റി സെന്ററിന് ആദ്യ ഗഡുവായി 15 ലക്ഷം രൂപ പദ്ധതി തുകയായി അനുവദിക്കുകയും 2018 സെപ്റ്റംബറിൽ പണി ആരംഭിക്കുകയും ചെയ്തിരുന്നു. പന്ത്രണ്ട് മാസ കാലാവധിയിൽ പണി തുടങ്ങിയ 350 സ്ക്വയർ ഫീറ്റ് മാത്രമുള്ള കെട്ടിട നിർമ്മാണം പൂർത്തിയായില്ല എന്ന് മാത്രമല്ല വീണ്ടും പഞ്ചായത്ത് 10 ലക്ഷം കൂടി അനുവദിക്കുകയും കൂടി ചെയ്തിരിക്കുകയാണ്. 350 സ്ക്വയർ ഫിറ്റ് മാത്രം അളവുള്ള കെട്ടിടത്തിന് ഇത്രയും രൂപ അനുവദിച്ചത് മാത്രമല്ല പണി തീരാത്തതിലുമുള്ള ആശങ്കയിലാണ് ജനങ്ങൾ.
