അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ജംഗ്ഷനു സമീപം ഓടയുടെ കോൺക്രീറ്റ് സ്ലാബ് രാത്രിയോടെ സ്വകാര്യ വ്യക്തി കടത്താൻ ശ്രമിച്ചെന്ന പരാതിയുമായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകിയതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി സ്ലാബ് പണി കോൺട്രാക്ട് എടുത്ത വിസ്മയ കൺസ്ട്രക്ഷൻ ഉടമ രംഗത്തുവന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആരോപണങ്ങൾക്കു വിധേയമായ സംഭവം നടന്നത്.
അഞ്ചുതെങ്ങ് ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപത്തുള്ള ഓടയുടെ സ്ലാബ് പെട്രോൾ പമ്പ് ഉടമ ജെസിബിയും ലോറിയും ഉപയോഗിച്ച് കടത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി.
ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതർ പൊതുമുതൽ കടത്തുവാൻ ശ്രമിച്ചതായ് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വിഷയം മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുമായി സ്ലാബിന്റെ പണികൾ കോൺട്രാക്ട് എടുത്ത വിസ്മയ കൺസ്ട്രക്ക്ഷൻ ഉടമ സജു രംഗത്തെത്തിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
” അഞ്ചുതെങ്ങിലെ പെട്രോൾ പമ്പിനോട് ചേർന്നുള്ള ഈ ഓടയ്ക്ക് മുകളിൽ സ്ലാബ് നിർമ്മിച്ചത് പമ്പുടമായാണ്. ഞാനാണ് ഈ ഓട പണിതത് പമ്പിന്റെ പണി തുടങ്ങുന്നതിനു മുൻപ് ഈ ഓടയാണ് ആദ്യം ഞങ്ങൾ പണിതത്. പമ്പ് ഉടമ അന്ന് അടങ്കൽ ആയി ആണ് പണി തന്നത്.
ഇപ്പോൾ അത് അഞ്ചുതെങ്ങ് പഞ്ചായത്താണ് പണിതത് എന്ന അവകാശവധവുമായി ഗ്രാമ പഞ്ചയാത്ത് അധികൃതരും ചില നാട്ടുകാരും പറയുന്നതായ് മാധ്യമങ്ങളിൽ നിന്നും അറിയുവാൻ കഴിഞ്ഞു. അതുകൊണ്ടാണ് സത്യാവസ്ഥ തുറന്നു പറയാൻ ഞാൻ തയ്യാർആകുന്നത്. ആ ഓടയുടെ സ്ലാബ് പമ്പ് ഉടമയാണ് പണിയിപ്പിച്ചത്. ഉടമ ചെയ്തത് എങ്ങനെ പാഞ്ചായത്തു പണിതത് ആവും..? പഞ്ചായത്തിൽ ഉള്ളവർ തെറ്റ് പറഞ്ഞാൽ അത് അംഗീകരിക്കാൻ പറ്റുമോ ഇപ്പഴല്ലേ പുതിയ പഞ്ചയാത്ത് ഭരണസമിതി വന്നത്, അതിനൊക്കെ എത്രയോ വർഷം മുൻപാണ് ഞാൻ ആ വർക്ക് ഏറ്റെടുത്ത് ചെയ്തത്. സത്യാവസ്ഥ മനസ്സിലാക്കാതെ ഒരാളെ അധിക്ഷേപിക്കുന്നത് കാണുമ്പോൾ എങ്ങനെ പറയാതിരിക്കും, തെറ്റ് കണ്ടാൽ ഞാൻ പ്രതികരിക്കും. എന്നും അദ്ദേഹം പറയുന്നു. മാത്രവുമല്ല അന്ന് ആ സ്ളാബ് ഉയർത്തുവാൻ ഉപയോഗിച്ച ജെസിബിയുടെ ഉടമയെയും അതിന്റെ ഡ്രൈവറിനെയും പോലും അദ്ദേഹം ഓർത്തെടുക്കുന്നു.
ഒരു പക്ഷെ പൊതു നിരത്തിൽ സ്വകാര്യ വ്യക്തികൾ ചെയ്ത നിർമ്മിതികളുടെ ഉടമസ്ഥാവകാശം സർക്കാർ ആണെന്ന അറിവില്ലായ്മയാകാം ഈ സംഭവത്തിനു പിന്നിലെന്നും എന്നാൽ തന്നെയും തന്റെ പോക്കറ്റിലെ പണം ചിലവാക്കി ഓടയ്ക്ക് സ്ലാബ് നിർമ്മിച്ച ഒരാളിന്റെ നിയമപരമായ അജ്ഞതകൊണ്ട് ഉണ്ടായ തെറ്റ് പെരുപ്പിച്ചു കാട്ടി പോലീസ് നടപടി സ്വീകരിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി തനിക്ക് ദുഃഖം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ പറഞ്ഞത് ഇങ്ങനെ :
“ഈ പഞ്ചായത്ത് ഭരണസമിതിയിൽ വരുന്ന കാലം മുതൽ തന്നെ ഓടയ്ക്ക് മുകളിൽ സ്ലാബ് ഉണ്ടായിരുന്നു. സ്ലാബ് ആര് പണികഴിപ്പിച്ചു എന്നുള്ളതിന് കൂടുതൽ തെളിവുകൾ ഒന്നുമില്ല. എന്നാൽ പഞ്ചായത്ത് വകയായുള്ള ഓടയ്ക്ക് മുകളിൽ സ്വകാര്യ വ്യക്തി എന്തടിസ്ഥാനത്തിലാണ് സ്ലാബ് നിർമിച്ചത്? മാത്രമല്ല പൊതുമുതലിൽ കയ്യേറി നിർമാണം നടത്താൻ ആരാണ് അനുവാദം നൽകിയത്? പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള ഓടയ്ക്ക് മുകളിലെ സ്ലാബ് കടത്താൻ ശ്രമിച്ചത് തെറ്റ് തന്നെയാണ്. കൂടുതൽ അന്വേഷണങ്ങളും നടപടികളും തുടരുകയാണ്. ഓടയ്ക്ക് സ്ലാബ് നിർമിച്ചെന്ന് അവകാശപ്പെടുന്ന കോൺട്രാക്ടർ പറയുന്ന കാര്യങ്ങൾ യോജിക്കാനാവില്ല, പഞ്ചായത്ത് വകയായുള്ള മുതലിൽ പഞ്ചായത്തിനാണ് ഉത്തരവാദിത്തം, അതിൽ ആര് കൈ കടത്താൻ ശ്രമിച്ചാലും നടപടി ഉണ്ടാവും. ‘