ആറ്റിങ്ങൽ : സ്വാമി ആനന്ദതീർത്ഥ പുരസ്ക്കാരം ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ ഏറ്റുവാങ്ങി. വർക്കല മൈതാനിയിൽ വെച്ച് നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് പുരസ്കാരം കൈമാറിയത്. വർക്കല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുരുവരുൾ സ്റ്റഡി സർക്കിൾ സ്വാമി ആനന്ദതീർത്ഥൻ്റെ സ്മരയ്ണക്കായി ഏർപ്പെടുത്തിയ ആനന്ദതീർത്ഥ പുരസ്കാരത്തിനാണ് ബി. സത്യൻ എം.എൽ.എ അർഹനായത്. സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിലും ദളിത് മേഖലയിലെ ഇടപെടലുകളും കണക്കിലെടുത്താണ് അവാർഡ്.
പ്രസിഡൻ്റ് എ ഷിബു അദ്ധ്യക്ഷനായി. വർക്കിങ് പ്രസിഡൻ്റ് എ – താണുവൻ ആചാരി സ്വാഗതം പറഞ്ഞു. വി ജോയ് എം.എൽ.എ, വർക്കല ബ്ലോക്ക് പ്രസിഡൻ്റ് എം.കെ യൂസഫ് എന്നിവർ പങ്കെടുത്തു.
ഇന്ന് സ്വാമി ആനന്ദ തീർത്ഥൻ്റെ 31-ാം ചരമവാർഷികമായിരുന്നു. നാട്ടിലെ പാവപ്പെട്ടവരുടെ ഉന്നതിക്കായ് പ്രവർത്തിക്കുന്നതിനുള്ള പ്രാത്സാഹനമായി പുരസ്കാരത്തെ കാണുന്നതായി എംഎൽഎ പറഞ്ഞു.