ആര്യനാട് :തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറായ എസ് .വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വില്പനയ്ക്കായി ഡിയോ സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്ന 25 ലിറ്റർ ചാരായവുമായി നെടുമങ്ങാട് താലൂക്കിൽ ഉഴമലയ്ക്കൽ വില്ലേജിൽ പറണ്ടോട് പോസ്റ്റ് ഓഫീസ് പരിധിയിൽ പൊങ്ങാട് ദേശത്തു തെക്കുംകര പുത്തൻ വീട്ടിൽ ജോയ് എന്ന യുവാവിനെ ആര്യനാട് കളിയിൽ എന്ന സ്ഥലത്തു വച്ച് പിടികൂടി കേസ് രജിസ്റ്റർ ചെയ്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. വിനോദ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ സജിത്ത്, കൃഷ്ണ രാജ്, മോൻസി, അനിൽ കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു, ജിതീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ വിനീത റാണി വി. എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
