തെങ്ങുംകോട്: പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തെങ്ങുംകോട് യു പി എസ്സിന് കൈത്താങ്ങായി കല്ലറ സംസ്‌കൃതി എഡ്യൂസ്റ്റേഷൻ.സ്കൂൾ ലൈബ്രറിക്ക് ആവശ്യമായ പുസ്തകങ്ങൾ കൈമാറിയും,ഷെൽഫ് നിർമിച്ചു നൽകിയും സംസ്‌കൃതി എഡ്യൂസ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി.സമഭാവന ഉള്ള കുട്ടികൾ ഭാവിക്ക് പ്രധാനം ചെയ്യപ്പെടുന്നത് വായനമുറികളിലൂടെയാണെന്നു ചടങ്ങിൽ സംബന്ധിച്ച് സംസ്‌കൃതി പ്രിൻസിപ്പൽ നിഷാദ് സംസ്‌കൃതി പറഞ്ഞു.ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എൽ.ശശികല,സ്കൂൾ വികസന കമ്മിറ്റി ഭാരവാഹി ശ്രീ മുരളി,സംസ്‌കൃതി അക്കാഡമിക് ചാർജ് ശ്രീ. ദിനീത്.വി.എസ്,മറ്റ് അധ്യാപകർ,വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്‌കൃതി എഡ്യൂസ്റ്റേഷൻന്റെ പ്രവർത്തനങ്ങൾ കല്ലറ പ്രദേശത്ത് ഇതര സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃക ആകുകയാണ്.
