ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമത്ത് യുവാക്കൾ ഓടിച്ചുവന്ന സ്കൂട്ടറിന് തീ പിടിച്ചു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന രണ്ടുപേർ യാത്ര ചെയ്തുവന്ന സ്കൂട്ടറിനാണ് തീ പിടിച്ചത്. മാമം ഗ്രൗണ്ടിന് സമീപം വെച്ചാണ് സംഭവം. തീകത്തി ഉയരുന്നത് കണ്ട് നാട്ടുകാരും യുവാക്കളും ചേർന്ന് ചെളി വാരി പൊതിയതിനാൽ ദുരന്തം ഒഴുവായി.പെട്രോൾ ലീക്ക് ആയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
