കിളിമാനൂർ : അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (നവംബർ 23) മുതൽ ഡിസംബർ അഞ്ചുവരെ അടയമൺ തൊളിക്കുഴി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഈ ദിവസങ്ങളിൽ കടയ്ക്കൽ, കല്ലറ ഭാഗത്തു നിന്നും കിളിമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അനന്ദൻമുക്ക്, കൊപ്പം വഴിയും കിളിമാനൂരിൽ നിന്ന് കടയ്ക്കൽ കല്ലറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വയ്യാറ്റിൻകര, കൊപ്പം, ആനന്ദൻമുക്ക് വഴിയും പോകണമെന്നും അറിയിപ്പിൽ പറയുന്നു.
