നെടുമങ്ങാട് :നെടുമങ്ങാട് വിദ്യാർത്ഥിക്കളെ ലൈംഗികമായി ചൂഷണം ചെയ്ത കായിക അധ്യാപകൻ അറസ്റ്റിൽ. കരകുളം ഏണിക്കര സ്വദേശി ബോബി.സി.ജോസഫിനെയാണ് (44) നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ചുമത്തിയാണ് സർക്കാർ സ്കൂൾ കായിക അധ്യാപകനായ ഇയാളെ നെടുമങ്ങാട് എസ്. ഐയും സംഘവും അറസ്റ്റ് ചെയ്തത്. പത്തിലധികം വിദ്യാർത്ഥിക്കൾ ഈ അദ്ധ്യാപകനെതിരെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് നടന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.
