മണനാക്ക് : മണനാക്കിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാത്രി 10 അര മണിയോടെയാണ് സംഭവം. വക്കം സ്വദേശികൾ യാത്ര ചെയ്തു വന്ന കാറാണ് നിർത്തിയിട്ടിരുന്ന ജനത ബസ്സിലേക്ക് ഇടിച്ചു കയറിയത്. ശബരിമലയിൽ പോയി വന്ന കാറാണ് അപകടത്തിൽപ്പെട്ടതെന്ന് കടയ്ക്കാവൂർ പോലീസ് പറഞ്ഞു. മൂന്ന് പേർ യാത്ര ചെയ്തു വന്ന കാറിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് റിപ്പോർട്ട്. കടയ്ക്കാവൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.
