Search
Close this search box.

ഒടുവിൽ ആ പെരുമ്പാമ്പിനെ വാവ സുരേഷ് എത്തി പിടികൂടി

ei5H3TZ83692

ആറ്റിങ്ങൽ : ആറ്റിങ്ങൽ കൊല്ലമ്പുഴ നിവാസികളുടെ ഉറക്കം കെടുത്തിയ ഭീമൻ പെരുമ്പാമ്പിനെ വാവ സുരേഷ് എത്തി പിടികൂടി. കൊല്ലമ്പുഴ കോട്ടപ്പുറം റോഡിൽ നിന്നും ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പാമ്പിനെ പിടിച്ചത്. വെള്ളിയാഴ്ച രാത്രി 9 അര മണിയോടെ ഇതുവഴി പോയ യുവാവ് പെരുമ്പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും വാർഡ് കൗൺസിലർ പ്രശാന്തിന്റെ നേതൃത്വത്തിൽ വാവ സുരേഷിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ജെസിബി ഉപയോഗിച്ച് റോഡ് സൈഡിലെ കലിങ്കിനു സമീപമുള്ള വയലിലെ പുല്ല് മാറ്റുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. ഏകദേശം 5 മണിക്കൂറോളം പണിപ്പെട്ടാണ് 2 വയസ്സുള്ള പെൺ വർഗ്ഗത്തിൽപെട്ട പെരുമ്പാമ്പിനെ പിടികൂടിയത്.

നവംബർ 10ന് ജെസിബി ഉപയോഗിച്ച് കൊല്ലമ്പുഴ മാരാഴ്ച്ച കാവിനു സമീപമുള്ള സ്ഥലം വൃത്തിയാക്കുന്നതിനിടയിലാണ് പെരുമ്പാമ്പിനെ ആദ്യം കാണുന്നത്. അത് വീഡിയോ പകർത്തിയത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. തുടർന്ന് ഒന്നു രണ്ട് പ്രാവശ്യം പരിസരവാസികൾ പെരുമ്പാമ്പിനെ വീണ്ടും കണ്ടതോടെ ആകെ ഭീതിയിലായി. ഇപ്പോൾ വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടിയതോടെ ജനങ്ങൾക്ക് ആശ്വാസമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!