അഞ്ചു കോടിയോളം നിർമ്മാണ തൊഴിലാളികളേയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതം വഴിമുട്ടിക്കുന്ന കേന്ദ്ര നിയമങ്ങൾക്കെതിരെ ഒരു കോടി നിർമ്മാണ തൊഴിലാളികൾ ഒപ്പിട്ട നിവേദനം ലോകസഭാ സ്പീക്കർക്ക് നൽകുന്നു. അഖിലേന്ത്യാ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സിഐറ്റിയു ) ന്റെ നേതൃത്വത്തിൽ ഡിസംബർ 5 ന്റെ പാർലമെൻറ് മാർച്ചോടെയാണ് സ്പീക്കർക്ക് നിവേദനം നൽകുന്നത്. കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ പഞ്ചായത്തിൽ നടന്ന ഒപ്പുശേഖരണ പരിപാടി അഡ്വ.വി. ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു.എസ്.ആർ.ജ്യോതി അദ്ധ്യക്ഷനായി. യൂണിയൻ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി പി ഐ (എം) കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ്, സിഐറ്റിയു കോർഡിനേഷൻ കമ്മിറ്റി കൺവീനർ എസ്.സാബു, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ഏര്യാ ഭാരവാഹികളായ എം.ബിനു, എൽ.നളിനാക്ഷൻ, എൻ.ദേവ്, സേനൻ എന്നിവർ സംസാരിച്ചു. അഡ്വ.പ്രദീപ് കുമാർ സ്വാഗതവും ബാബു കുട്ടൻ നന്ദിയും പറഞ്ഞു.
