Search
Close this search box.

സ്കൂൾ ബസ് ഡ്രൈവർക്ക് കളഞ്ഞു കിട്ടിയ പണവും സ്വർണവും പോലീസ് വഴി ഉടമയ്ക്ക് തിരിച്ചു നൽകി, മാതൃകാ പ്രവർത്തനവുമായി ചിറയിൻകീഴ് സ്വദേശി

ei6DK4429760

ചിറയിൻകീഴ് : കഷ്ടപ്പാടും ദുരിതവും ഒന്നും മനസ്സിന്റെ നന്മയെ തകർക്കില്ല എന്ന് ചിറയിൻകീഴ് സ്വദേശിയുടെ മാതൃകാ പ്രവർത്തനം കൊണ്ട് തെളിയിക്കപ്പെടുകയാണ്. ചിറയിൻകീഴ് പാലവിള യുപിഎസിലെ സ്കൂൾ ബസ് ഡ്രൈവർ കൂന്തള്ളൂർ ആർ.എസ് ഭവനിൽ ഷിബുവിന്റെ സത്യസന്ധത ഏറെ പ്രശംസ നേടുകയാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ഷിബുവിന് കടയ്ക്കാവൂർ ചെക്കാലവിളാകം ജംഗ്ഷന് സമീപം റോഡിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പേഴ്സ് ലഭിച്ചു. തുടർന്ന് ഷിബു പേഴ്സ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ പേഴ്സിന്റെ ഉടമയായ കടയ്ക്കാവൂർ കൊച്ചുതിട്ട സുഗന്ധിയെ കണ്ടെത്തുകയും ഇന്ന് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ വച്ച് ഷിബു സ്വർണ്ണവും പണവും അടങ്ങിയ പേഴ്സ് ഉടമയായ സുഗന്ധിക്ക് കൈമാറുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!