വക്കം : വക്കം പ്രമോദിനി യു.പി.എസ്സിന് സമീപം സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്ന തെങ്ങിൽ ഗണപതിയുടെ രൂപം തെളിഞ്ഞത് നാട്ടുകാർക്ക് അത്ഭുത കാഴ്ചയായി. കിണറ്റുവിളാകം രമയുടെ വസ്തുവിലാണ് ഈ കൗതുക കാഴ്ച. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തെങ്ങിൽ ഗണപതി രൂപം തെളിഞ്ഞത് വീട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് അയൽവാസികളോട് പറയുകയും നാട്ടിലാകെ പ്രചരിക്കുകയും ചെയ്തു. തുടർന്ന് ജനങ്ങൾ കാഴ്ച നേരിൽ കാണാൻ എത്തിത്തുടങ്ങി. ഇത് ഒരാൾ പൊക്കമുള്ള കുലയ്ക്കാത്ത തെങ്ങാണെന്നും കാഴ്ച വളരെ ഭക്തി നിർഭരവും മനോഹരവുമാണെന്ന് ഗണപതി രൂപം സന്ദർശിച്ച ശേഷം വക്കം സ്വദേശിയും കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ വക്കം യു. പ്രകാശ് അഭിപ്രായപ്പെട്ടു.
