ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ വിവിധ റോഡികളുടെ ഉദ്‌ഘാടനം നടന്നു. പഞ്ചായത്തിലെ 6,8,9 വാര്‍ഡുകളില്‍ കൂടി കടന്നുപേകുന്ന പ്രധാന റോഡായ പനയറ – കോവൂര്‍ റോഡിന്റേയും മുത്താന നിവാസികള്‍ക്ക് കല്ലമ്പലത്ത് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന പഞ്ചായത്താഫീസ് – ചിറപ്പാട് – പന്തുവിള റോഡിന്റേയും ഉദ്ഘാടനം അഡ്വ: വി.ജോയി.എം.എല്‍.എ. നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയസിംഹന്‍, വാര്‍ഡ് മെമ്പര്‍മാരായ അരവിന്ദന്‍, രവി, തങ്കപ്പന്‍, കുട്ടപ്പന്‍ എന്നിവര്‍ പങ്കെടുത്തു.