പേയാട് : പേയാട് ജംഗ്ഷനിൽ വഴിയാത്രക്കാരിയെ മർദ്ദിച്ച കാട്ടാക്കട സ്വദേശി സന്തോഷിനെ (35) നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. യുവതിയെ ചവിട്ടി വിഴ്ത്തുകയും ക്രൂരമായി മർദ്ദിക്കുന്നതും ശ്രദ്ധയിൽപ്പെട്ട് സ്ഥലത്തെത്തിയ നാട്ടുകാരോട് ഇയാളെ അറിയില്ലെന്ന് യുവതി പറയുകയായിരുന്നു. പ്രകോപിതരായ നാട്ടുകാരിൽ ചിലർ സന്തോഷിനെ കൈകാര്യം ചെയ്തശേഷമാണ് പൊലീസിന് കൈമാറിയത്. വിളപ്പിൽശാല പൊലീസ് യുവാവിന കസ്റ്റഡിയിലെടുത്തു. ഇയാളെ റിമാൻഡ് ചെയ്തു.