ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ മുട്ടപ്പലം സബ് സെൻററിൽ വയോജനങ്ങൾക്ക് പകൽ പരിപാലനത്തിനായി സ്നേഹഭവനം പദ്ധതി നാളെ രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എച്ച് സലീമിന്റെ അധ്യക്ഷതയിൽ വർക്കല എംഎൽഎ അഡ്വ വി.ജോയ് ഉദ്ഘാടനം നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും
