മംഗലപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മംഗലപുരം എൽ പി എസ് ക്ലാസ് റൂമുകൾ ഡിജിറ്റിലൈസ്ഡ് ആകുന്നു. ഹൈടെക്ക് സ്കൂൾ ആകുന്നതിന്റെ മുന്നോടിയായി ക്ലാസ് റൂം ഡിജിറ്റൽ ആക്കുന്നതിന്റെ ഉത്ഘാടനം വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ഹാജിസ ബീഗം, എച് എംസി, പി ടി എ ഭാരവാഹികളായ മുഹമ്മദ്, ഷാജി, ഫാത്തിമ എന്നിവർ പങ്കെടുത്തു.