ആലംകോട്: ആലംകോട് ഗവൺമെന്റ് വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ് ശ്രേഷ്ഠം ബാല്യം പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് നവീകരിച്ച ആലംകോട് നഴ്‌സറി സ്‌കൂൾ ക്ലാസ് റൂം,കളി സ്ഥലം ഗവൺമെന്റ് എൽ.പി.എസ് എന്നിവയുടെ സമർപ്പണം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് എസ്.ജാബിർ അദ്ധ്യക്ഷത വഹിച്ചു.വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ശ്രീകുമാർ,ജുനൈന നസീർ,എം.ഇല്യാസ്,എസ്.ഷക്കീല, എച്ച്.എം. ടി.എം.അനിത,എസ്.ബി.ബിജു,ഷൈല ഇസ്മയീൽ,ടി.എസ്.സബിത എന്നിവർ സംസാരിച്ചു.നൗഫൽ ജലാലുദ്ദീൻ, ഷിബു,നിസാർ,ഹാരിസ്,നസീർ എന്നിവരെ ആദരിച്ചു.
