Search
Close this search box.

വാമനപുരം മണ്ഡലത്തിൽ 597 ലക്ഷത്തിന്റെ വിവിധ പദ്ധതികൾ

eiKQBYN44619

വാമനപുരം : വാമനപുരം മണ്ഡലത്തിൽ വിവിധ പദ്ധതികൾക്ക് ആസ്ഥി വികസന ഫണ്ടിൽ നിന്ന്‌ 500 ലക്ഷവും പ്രത്യേക വികസന ഫണ്ടിൽ നിന്ന്‌ 97.73 ലക്ഷവും അനുവദിച്ചതായി ഡി കെ മുരളി എംഎൽഎ അറിയിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടക്കുന്ന് – കാറ്റാടി റോഡ് നിർമാണം (10 ലക്ഷം) ഇരിഞ്ചയം ക്ഷേത്രം – കൈരളി നഗർ പൈപ്പ് ലൈൻ നീട്ടൽ (3.9 ലക്ഷം), വാമനപുരം പഞ്ചായത്തിലെ ഗവ. എൽപിഎസ് മടത്തുവാതുക്കൽ, നന്ദിയോട് പഞ്ചായത്തിലെ കുമ്പളത്തുംപാറ പിടിഎം, എൽപിഎസ്, പേരയം സെന്റ് ജോസഫ്, പാങ്ങോട് പഞ്ചായത്തിലെ യുപിഎസ്, വി കെ പൊയ്ക താജ് എൽപിഎസ്‌ സ്‌കൂളുകൾക്ക് കംപ്യൂട്ടർ വാങ്ങാൻ (2.33 ലക്ഷം), നന്ദിയോട് പഞ്ചായത്തിലെ തോട്ടുമുക്ക്-ചേനൻവിള റോഡ് നിർമാണം (10 ലക്ഷം), ചൂടൽ മൺപുറം റോഡ് നിർമാണം (8 ലക്ഷം), നെല്ലനാട് പഞ്ചായത്തിലെ മുക്കുന്നൂർ–-അക്കരവിള റോഡ് കോൺക്രീറ്റ് ( 8 ലക്ഷം), ആനാട് പഞ്ചായത്തിലെവേങ്കവിള- പുതുകാവ് ക്ഷേത്രം റോഡ് കോൺക്രീറ്റ് (10 ലക്ഷം), കല്ലറ പഞ്ചായത്തിലെ മുതുവിള – അംഗൻവാടി – അണ്ണാമാമൂട് റോഡ് നിർമാണം (5 ലക്ഷം), പുല്ലമ്പാറ പഞ്ചായത്തിലെ വിളയിൽ – തേവരുകോണം റോഡ് കോൺക്രീറ്റ് (7.5 ലക്ഷം), പെരിങ്ങമ്മല പഞ്ചായത്തിലെ തെന്നൂർ ജവഹർ എൽപിഎസ്, പെരിങ്ങമല യുപിഎസ്, ഞാറ നീലികാണി യുപിഎസ്, സ്കൂളുകൾക്ക്ബസ് -(33 ലക്ഷം), പുല്ലമ്പാറ പഞ്ചായത്തിലെ മണ്ണയം-പാലുവള്ളിപാലം നിർമാണം (60 ലക്ഷം), പേരുമല ഗവ. എല്‍പിഎസിന് പുതിയ കെട്ടിടം ( 60 ലക്ഷം), കല്ലറ പഞ്ചായത്തിലെ കല്ലറ വിഎച്ച്എസ്എസ് ഭൗതികസാഹചര്യം മെച്ചപ്പെടുത്തൽ കിഫ്ബി (30 ലക്ഷം), മിതൃമ്മല ഗവ. ബോയിസ് എച്ച്എസ്എസ് ഭൗതികസാഹചര്യം മെച്ചപ്പെടുത്തല്‍ ( 25 ലക്ഷം), ഇടത്തട്ട്-കുറക്കോട് റോഡ്‌ നിർമാണം (20 ലക്ഷം), വാമനപുരം പഞ്ചായത്തിലെ ഇരുളൂര്‍-തൂങ്ങയില്‍-മീതൂര്‍ വാര്‍ഡുകളില്‍ പൈപ്പ് ലൈന്‍ നീട്ടല്‍ ( 27 ലക്ഷം), പാങ്ങോട്‌ പഞ്ചായത്തിലെ കുന്നുംപുറം-ആയിരവില്ലിറോഡ്‌ നവീകരണം (10 ലക്ഷം), ഭരതന്നൂര്‍ ഗവഎച്ച് എസ്എസ് ന്റെ ഭൌതികസാഹചര്യം മെച്ചപ്പെടുത്തല്‍ (25 ലക്ഷം), പാച്ചന്മുറക്ക്-–-തേക്കുംമൂട് റോഡ്‌ കോണ്ക്രീറ്റ് (10 ലക്ഷം), ഏഴുകുടി-ജവഹർകോളനി റോഡ്‌ കോണ്ക്രീറ്റ് (10 ലക്ഷം)കണ്ണമ്പാറ-വി. കെ പൊയ്ക റോഡ്‌ കോണ്ക്രീറ്റ് (15 ലക്ഷം), മന്ദിരംമുക്ക്-പുച്ചെടിക്കാല റോഡ്‌ കോണ്ക്രീറ്റ് ( 20 ലക്ഷം), പെരിങ്ങമ്മല പഞ്ചായത്തിലെകൊല്ലായില്‍ ഗവ എൽ പി എസ് കെട്ടിടം ( 23 ലക്ഷം), നന്ദിയോട് പഞ്ചായത്തിലെ വെമ്പ്-ഭൂതത്താൻകടവ്- കാപ്പിത്തോട്ടം റോഡ്‌ നവീകരണം ( 25 ലക്ഷം), പനവൂർ പഞ്ചായത്തിലെമുത്തിക്കാവ്-കരിഞ്ച ത്രിവേണി റോഡ്‌ (25 ലക്ഷം), പനവൂര്‍ പിഎച്ച്സി കെട്ടിടം നവീകരണം ( 35 ലക്ഷം), വളമൂഴി-പാമ്പാടി റോഡ്‌ സൈഡ് കെട്ടും കോണ്ക്രീറ്റും (15 ലക്ഷം), മുക്കാംതോട്-ഇരപ്പില്‍ റോഡ്‌ സൈഡ് കെട്ടും കോൺക്രീറ്റും (15 ലക്ഷം), ആനാട് പഞ്ചായത്തിലെ പാണയം – ആർച്ച് ജങ്‌ഷന്‍ റോഡ്‌(രണ്ടാം ഘട്ടം) നവീകരണം ( 25 ലക്ഷം), പാങ്കോട്-മേത്തോട്-വട്ടാറത്തല റോഡ്‌ റീടാറിംഗ് (25 ലക്ഷം).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!