ആറ്റിങ്ങൽ : ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന ആറ്റിങ്ങൽ സ്വദേശി പത്തുവർഷത്തിനുശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. CBCID G. 229/CR/2009(ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ G. 747/2008)ആം നമ്പർ കേസിലെ ആറാം പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ വില്ലേജിൽ കരച്ചിൽ കൂവൻവിളാകം, നാഗരുകാവ് വിളയിൽ വീട്ടിൽ ശിവദാസന്റെ മകൻ രാജുവിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ച് പിടിയിലാകുമെന്ന് മനസിലായപ്പോൾ ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു എന്നാണ് വിവരം.
ക്രൈംബ്രാഞ്ച് എസ്.പി കെ ആൻറണി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ അനൂപ് കൃഷ്ണ, എസ്.ഐ മധുസൂദനൻ നായിഡു, സി.പി.ഒമാരായ പത്മകുമാർ, ലെനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.