പോത്തൻകോട് : ഷാനിബ ബീഗം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. ഷാനിബയ്ക്കു എതിരെ ബ്ലോക്ക് പഞ്ചായത്ത് അംഗം അൽത്താഫ് നൽകിയ റിട്ട് ഹർജിയിൽ പഞ്ചായത്ത് മെമ്പറായി തുടരാൻ ഒരു വിധി വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ബ്ലോക്ക് പ്രഡിഡന്റ് സ്ഥാനത്തേക്ക് ഇലക്ഷൻ നടത്താൻ ഉത്തരവിട്ടിരുന്നു. തുടർന്ന് ഇലക്ഷൻ തീയതി നിശ്ചയിച്ചു കൊണ്ട് വരണാധികാരി അംഗങ്ങൾക്ക് നോട്ടീസും നൽകി. എന്നാൽ ഹൈക്കോടതിയിലെ സിംഗിൾ ബഞ്ച് ജഡ്ജ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ ഷാനിബ ബീഗം പ്രസിഡന്റ് ആയി തുടരുമെന്ന് വിധിച്ചിരുന്നു. ഉടൻ തിരഞ്ഞെടുപ്പ് നിർത്തിവെച്ചു കൊണ്ട് ഇലക്ഷൻ കമ്മീഷനും ഉത്തരവിട്ടു. പ്രസിഡന്റ് ആയി ഇന്ന് ഷാനിബ ബീഗം പോത്തൻകോട് ബ്ലോക്കിൽ എത്തി സ്ഥാനമേറ്റെടുത്തു.
