കല്ലമ്പലം : ദേശീയ പാതയിൽ കല്ലമ്പലത്തിനും വെയിലൂരിനും മദ്ധ്യേ ഓൾഡ് ബിവറേജിന് സമീപം ഫോർച്യൂണർ കാറും ഓട്ടോയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ഓട്ടോയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് വൈകുന്നേരം 3 അരയോടെയാണ് സംഭവം. അപകടത്തിൽ കാറും ഓട്ടോയും പൂർണമായും തകർന്നു. കല്ലമ്പലം പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
