Search
Close this search box.

വക്കത്ത് പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു

eiDEARD49881

വക്കം : കേരള സർക്കാരിൻറെ ഹരിത കേരള മിഷൻ ആവിഷ്ക്കരിച്ച പച്ചത്തുരുത്ത് പദ്ധതി വക്കം പഞ്ചായത്തിൽ വക്കം ഗവ ന്യൂ.എൽ.പി.എസ്സിൽ (റൈറ്റർ വിള) ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി.സത്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വേണുജി അധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാനം പോലുള്ള പുതിയ വെല്ലുവിളികളെ നേരിടുന്നതിനു വേണ്ടി മരങ്ങൾ, ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ,

വച്ചു പിടിപ്പിക്കുന്നതിന് വനവൽക്കരണ തുടർ പ്രവർത്തനങ്ങൾ കൃത്യമായി ഉറപ്പുവരുത്തുന്നതിനുമാണ് കേന്ദ്രീകൃത വനവൽക്കരണ പ്രവർത്തനമായ പച്ചത്തുരുത്ത് ഹരിത കേരള മിഷൻ ആവിഷ്കരിച്ചത്.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ന്യൂട്ടൺ അക്ബർ, ഹരിത കേരളം ജില്ലാ കോർഡിനേറ്റർ ഹുമയൂൺ, ബ്ലോക്ക് തല ആർപി ലില്ലി, എച്ച്.എം അംബികാദേവി, സ്കൂൾ എസ്.എം.സി ചെയർമാൻ സജീബ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!