ആറ്റിങ്ങൽ : വർക്കലയിൽ നിന്നും ആറ്റിങ്ങലിലേക്ക് സ്വകാര്യ ബസ്സിൽ വന്ന വീട്ടമ്മ രണ്ടു ദിവസമായി ആശുപത്രിയിലും ആയുർവേദത്തിലും ആയി കഴിഞ്ഞു കൂടുന്നു. ബസ് ഓടിക്കുന്ന ഡ്രൈവറുടെ അശ്രദ്ധയും ജീവനക്കാരുടെ അവഗണനയും കൂടി ആയപ്പോൾ പാവം വീട്ടമ്മ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായി. ഡിസംബർ ഒന്നിന് വൈകുന്നേരം ആറ്റിങ്ങലിലേക്ക് വന്നപ്പോൾ ഡ്രൈവർ സഡൻ ബ്രേക്ക് പിടിച്ചതിനെ തുടർന്ന് വീട്ടമ്മ വീണു. എഴുന്നേൽക്കാൻ പോലും കഴിയാതെ നിന്ന വീട്ടമ്മ സ്റ്റാൻഡിൽ എത്തിയപ്പോൾ നടുവേദനയ്ക്കുന്നേ എന്ന് വിളിച്ചു പറഞ്ഞിട്ടും ജീവനക്കാർ ഗൗരവത്തിൽ എടുത്തില്ല. ബസിൽനിന്ന് പിടിച്ചിറക്കി പോലും അവർ സഹായിച്ചില്ല എന്ന് പറയുന്ന മാത്രമല്ല ഒരു പെൺകുട്ടിയാണ് തന്നെ പിടിച്ച് സ്റ്റാൻഡിലെത്തി വെള്ളവും തന്നതെന്ന് പറയുന്നു. ബസ്സും എടുത്തു ബസ് ജീവനക്കാർ തടി തപ്പി. ഒടുവിൽ മകനെ വിളിച്ചു വരുത്തി നേരെ ആശുപത്രിയിലേക്ക് പോയി. നടുവും കൈയും എല്ലാം നീരുവന്ന നിലയിലാണ്. തുടർന്ന് ഇന്നലെയും ഇന്നുമായി രാവിലെയും വൈകുന്നേരവും വൈദ്യരെ കണ്ട് തടവിക്കുകയാണ് ചെയ്യുന്നത്.
https://www.facebook.com/153460668635196/posts/476837619630831/
ആറ്റിങ്ങൽ സ്വദേശിയായ ഈ വീട്ടമ്മ ഇന്ന് വൈകുന്നേരം വീട്ടിലേക്ക് നടക്കവേ നടുവേദന കാരണം കാലെടുത്തു മുന്നോട്ടു വയ്ക്കാൻ പോലും കഴിയാത്ത സ്ഥിതിയിൽ വഴിയരികിൽ വിഷമിക്കുന്നത് കണ്ടു നാട്ടുകാർ ഇടപെട്ടു. അപ്പോഴാണ് സംഭവങ്ങൾ പുറത്തറിയുന്നത്. ബസ് ഡ്രൈവർ ഫോൺ വിളിച്ചാണ് ബസ് ഓടിച്ച നിന്നും വീട്ടമ്മ ഓർക്കുന്നു. തുടർന്ന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് മകനെ വിളിച്ചു വരുത്തി വീട്ടമ്മയെ വീട്ടിലേക്ക് അയച്ചു. മാത്രമല്ല നാളെ രാവിലെ ബസ് ജീവനക്കാരെയും വീട്ടമ്മയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട് എന്ന ആറ്റിങ്ങൽ സിഐ പറഞ്ഞു.