നഗരൂർ : പുരയിടം വൃത്തിയാക്കവെ നഗരൂരിൽ കോടികൾ വിലമതിക്കുന്ന രാജഭരണ കാലത്തെ നാണയങ്ങള്‍ കണ്ടെത്തി. ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയുടെ കാലത്തെ ചക്രങ്ങൾ ആണ് കണ്ടു കിട്ടിയത്.
https://www.facebook.com/153460668635196/posts/476854552962471/
നഗരൂർ മുന്‍ വാർഡ് മെമ്പർ ബി. രത്നാകരൻ പിള്ളയുടെ തിരുപാൽകടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള പുരയിടത്തിൽ നിന്നും ഒരു കുടം രാജ ഭരണ കാലത്തെ ശംഖു ചക്രങ്ങൾ കണ്ടെടുത്തു. 20 കിലോ തൂക്കമുള്ള 2500ഓളം നാണയങ്ങളാണ് കണ്ടെത്തിയത്.ഇതിനു കോടികൾ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ പത്ത് മണിയോടെ പുരയിടം കിളച്ചു വൃത്തിയാക്കുന്നതിനിടയിലാണ് ഒരു കുടം ശ്രദ്ധയില്‍പ്പെടുകയും സംശയം തോന്നി പരിശോധിച്ചപ്പോൾ പഴയകാലത്തെ നാണയങ്ങളാണെന്ന് മനസിലാകുകയും ചെയ്തു. തുടർന്നു ഉടന്‍ കിളിമാനൂർ പോലീസിനെ വിവരം അറിയിക്കുകയും പോലീസും പുരാവസ്തു വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തു. കൂടുതൽ പരിശോധനകൾക്കും മറ്റുമായി പുരാവസ്തു വിഭാഗം നാണയങ്ങൾ കൊണ്ടുപോയി.