മംഗലപുരം: മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ തോന്നയ്ക്കലിന് സമീപം പിക്കപ്പ് വാൻ ഓട്ടോയെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടുപേർക്കും
റോഡിൽ ബസ് കാത്തുനിന്ന സ്ത്രീയ്ക്കും പരിക്കേറ്റു. ബസ് കാത്തു നിന്ന സ്ത്രീയ്ക്ക് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ 10അരയോടെയാണ് അപകടം നടന്നത്. പിക്കപ്പ് വാനിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഓട്ടോയിൽ ഡ്രൈവറും മറ്റൊരു യാത്രക്കാരനുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ട് പോയി. മംഗലപുരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

								
															
								
								
															
				

